വിവാഹഭ്യര്‍ഥന നടത്തുകയോ ഡേറ്റിങില്‍ ഏര്‍പ്പെടുത്തുകയോ ചെയ്താണ് മുഹമ്മദ് അലി സ്ത്രീകളോട് അടുപ്പം സൃഷ്ടിക്കുന്നത്. ഇതാണ് മുഹമ്മദ് അലിയുടെ പതിവു രീതി. തുടര്‍ന്നാണ് ബലാത്സംഗം. ചിലര്‍ക്ക് ഇയാള്‍ ഗര്‍ഭ നിരോധന ഗുളികകളും നല്‍കും. ജനുവരിയിലാണ് ഇയാള്‍ അറസ്ററിലാവുന്നത്. അറസ്ററിനു പിന്നാലെ നൂറുകണക്കിന് ആളുകള്‍ മുഹമ്മദ് അലിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
ബലാത്സംഗവും വ്യപിചാരവും ഇറാനില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. അതിനിടെ ഇറാനില്‍ വര്‍ധിച്ചു വരുന്ന വധശിക്ഷകളുടെ എണ്ണം മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Comments: